സംസ്ഥാനത്ത് ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. എറണാകുളം തടിക്കക്കടവ് സ്വദേശി കുഞ്ഞിവീരാൻ (67) ആണ് മരിച്ചത്. കൊവിഡ് ന്യുമോണിയ ബാധിച്ച് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന് രക്തസമ്മർദ്ദവും കടുത്ത പ്രമേഹവും ഉണ്ടായിരുന്നു.
ജൂലെെ എട്ടാം തീയതിയാണ് കുഞ്ഞിവീരാനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പ്ലാസ്മ തെറാപ്പി അടക്കമുള്ള ചികിത്സകൾ ഇദ്ദേഹത്തിന് നൽകിയിരുന്നു. ആരോഗ്യ നില വഷളായതിനെ തുടർന്ന് വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഞായറാഴ്ച രാവിലെ മെഡിക്കൽ കോളേജ് പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനിലൂടെയാണ് ഇദ്ദേഹത്തിൻ്റെ മരണം സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 41 ആയി.
content highlights: One more death in Kerala