24 മണിക്കൂറിൽ രാജ്യത്ത് നാൽപ്പതിനായിരത്തിലധികം കൊവിഡ് കേസുകൾ

Coronavirus updates: With over 40k cases, India's Covid tally crosses 11-lakh mark

24 മണിക്കൂറിനിടെ രാജ്യത്ത് നാൽപ്പതിനായിരത്തിലധികം പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 40425 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 681 പേർ മരണപെട്ടു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 27497 ആയി. രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം പതിനൊന്ന് ലക്ഷം കടന്നു. ഇതു വരെയുള്ളതിലെ ഏറ്റവും വലിയ പ്രതിദിന വര്‍ധനയാണിത്. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 11,18,043 ആയി. 7,00,087 പേരാണ് രോഗമുക്തി നേടിയത്.

മഹാരാഷ്ട്രയിലാണ് നിലവിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം മൂന്നു ലക്ഷം കടന്നു. രോഗ ബാധിതരുടെ എണ്ണത്തിൽ തമിഴ്നാടും ഡൽഹിയുമാണ് മഹാരാഷ്ട്രയ്ക്ക് തൊട്ടു പിന്നിലുള്ളത്. 170693 പേർക്ക് തമിഴ്നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചു. 2,481 പേര്‍ മരിച്ചു. 1,17,915 പേര്‍ക്കാണ് രോഗമുക്തി നേടിയത്. ഡല്‍ഹിയില്‍ ഇതുവരെ 1,22,793 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

Content Highlights; Coronavirus updates: With over 40k cases, India’s Covid tally crosses 11-lakh mark