സംസ്ഥാനത്ത് കൊവിഡ് ആശങ്ക മാറ്റമില്ലാതെ തുടരുകയാണ്. ഇന്നലെ ഒരാൾ കൂടി മരണപെട്ടതോടെ ആകെ മരണ സംഖ്യ 43 ആയി. രോഗികളുടെ എണ്ണം വർധിക്കുന്ന തിരുവനന്തപുരം നഗരത്തിൽ ലോക്ക്ഡൌൺ ഈ മാസം 28 വരെ നീട്ടി. തിരുവനന്തപുരത്തെ തീരദേശ മേഖലയിലും കർശന നിയന്ത്രണങ്ങളാണ് ഏർപെടുത്തിയിട്ടുള്ളത്.
കൊല്ലം ജില്ലയിൽ ചടയമംഗലം പഞ്ചായത്തിനെയും കൊട്ടാരക്കര നഗരസഭയെയും റെഡ് കളർ കോഡഡ് സെൽഫ് ഗവൺമെൻ്റായി പ്രഖ്യാപിച്ച് കർശന നിയന്ത്രണങ്ങളാണ് ഏർപെടുത്തിയിട്ടുള്ളത്. സമ്പർക്ക രോഗികളുടെ എണ്ണം ഉയരുന്ന എറണാകുളത്തും ആലപ്പുഴയിലും കനത്ത ജാഗ്രത തുടരുകയാണ്.പാലക്കാട്, പട്ടാമ്പി മാർക്കറ്റ് കേന്ദ്രീകരിച്ചുള്ള രോഗവ്യാപനമാണ് ആശങ്ക ഉയർത്തുന്നത്. പട്ടാമ്പി മാർക്കറ്റിൽ 67 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സമൂഹ വ്യാപന ആശങ്കയിലാണ് മേഖല.
കാസർഗോട്ടും സമ്പർക്കം വഴി രോഗം പകർന്നവരുടെയും ഉറവിടം അറിയാത്ത രോഗികളുടെയും എണ്ണം വർധിച്ചു. കോഴിക്കോട് ജില്ലയിൽ സമ്പർക്ക രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ രണ്ട് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററുകൾ തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇടുക്കി രാജാക്കാട് സാമൂഹിക വ്യാപനത്തിൻ്റെ ഭീടിയിലാണ്. സമ്പർക്ക രോഗികളുടെയും ഉറവിടമറിയാത്ത രോഗികളുടെയും എണ്ണം വർധിക്കുകയാണ്.
Content Highlights; covid 19 cases and death rise in kerala restrictions increased