ആലുവയിൽ 18 കന്യാസ്ത്രീകൾക്ക് കൊവിഡ് സ്ഥിരീകരിച്ചു

18 nuns tested Covid positive in Kochi

കൊച്ചിയില്‍ 18 കന്യാസ്ത്രീകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആലുവ എരുമത്തല പ്രൊവിന്‍സിലെ കന്യാസ്ത്രീകളാണിവര്‍. കഴിഞ്ഞ ദിവസം വൈപ്പിനില്‍ കോവിഡ് ബാധിച്ച് മരിച്ച സിസ്റ്റര്‍ ക്ലെയറിന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരാണ് രോഗം ബാധിച്ച കന്യാസ്ത്രീകള്‍.

ഇവരുമായി സമ്പർക്കമുണ്ടായവരുടെ പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട. ഇവർക്ക് പുറമേ കൊച്ചി നോർത്ത് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ മാത്രം കേരളത്തിൽ 794 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കം വഴിയുള്ള രോഗികളുടെ എണ്ണം വർധിക്കുന്നതും, ഉറവിടമറിയാത്ത രോഗികളുടെ എണ്ണവും കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്.

Content Highlights; 18 nuns tested Covid positive in Kochi