ന്യൂഡല്‍ഹി: കൊവിഡ് 19 പ്രതിരോധത്തില്‍ മുഖ്യ ഘടകമായി പരിഗണിച്ചിരുന്ന എന്‍-95 മാസ്‌കുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ മാത്രം ഉപയോഗിച്ചാല്‍ മതിയെന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇത് സംബന്ധിച്ച് സംസ്ഥാനം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും കേന്ദ്രം അറിയിച്ചു. പൊതുജനങ്ങള്‍ തെറ്റായ രീതിയില്‍ എന്‍95 മാസ്‌കുകള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോയെയാണ് നിര്‍ദ്ദേശവുമായി ആരോഗ്യ മന്ത്രാലയം രംഗത്ത് വന്നത്.
എന്‍-95 മാസ്‌കുകള്‍ വൈറസിനെ പുറത്തേക്ക് വിടുന്നതിനെ പ്രതിരോധിക്കില്ലെന്നും രോഗ പ്രതിരോധത്തെ പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടികാട്ടിയാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ധരിച്ചിരിക്കുന്ന ആളില്‍നിന്ന് വൈറസ് പുറത്തേയ്ക്ക് പോകുന്നത് തടയാന്‍ ഈ മാസ്‌കുകള്‍ക്ക് സാധിക്കില്ല. വൈറസിനെ പ്രതിരോധിക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ക്ക് ഗുണകരമല്ല ഇത്തരം മാസ്‌കുകളെന്നും അറിയിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.
പൊതുജനങ്ങള്‍ വീടുകളിലുണ്ടാക്കുന്ന തുണികൊണ്ടുള്ള മാസ്‌കുകള്‍ ഉപയോഗിക്കാനും എന്‍-95 മാസ്‌കുകളുടെ ഉപയോഗം ആരോഗ്യപ്രവര്‍ത്തകര്‍ക്കു മാത്രമായി നിയന്ത്രിക്കാനും നിര്‍ദേശത്തില്‍ പറയുന്നു.
Content Highlight: Central Government directs State on use of N-95 Masks