ജൂലൈ 25 മുതൽ ഒമാനിൽ സമ്പൂർണ ലോക്​ഡൗൺ

complete lock down in oman

കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ജൂലൈ 25 മുതൽ രാജ്യത്തെ മുഴുവൻ ഗവർണറേറ്റുകളും അടച്ചിടാൻ ചൊവ്വാഴ്ച നടന്ന സുപ്രിം കമ്മിറ്റി യോഗം തീരുമാനിച്ചു. പൊതു സ്ഥലങ്ങളും കടകളും അടച്ചിടാൻ തീരുമാനിച്ചു. ആഗസ്​റ്റ്​ എട്ടു വരെയാണ് ലോക്​ഡൗൺ. രണ്ടാഴ്​ച നീളുന്ന ലോക്​ഡൗൺ കാലയളവിൽ രാത്രി ഏഴുമുതൽ പുലർച്ചെ ആറുവരെ രാജ്യത്തെ എല്ലാത്തരം സഞ്ചാരങ്ങളും തടയും. ബലിപെരുന്നാൾ പ്രാർഥനകൾ, പരമ്പരാഗത ഈദ്‌ വിപണികൾ, പെരുന്നാൾ സന്ദർശനങ്ങൾ തുടങ്ങി ഒത്തു ചേരൽ പരിപായികളൊന്നും പാടില്ലെന്ന് സുപ്രീംകമ്മിറ്റി അറിയിച്ചു.

Content Highlights; complete lock down in oman