കേരളത്തിലെ രോഗവ്യാപനം കൂടിയത് പ്രതിരോധത്തിലെ പാളിച്ച കൊണ്ടല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് പരിശോധനയിൽ കേരളം മുന്നിലാണെന്നും സംസ്ഥാനത്ത് മരണനിരക്ക് 0.33 ശതമാനം മാത്രമാണെന്നും കോവിഡ് അവലോകന യോഗത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ത്യയില്‍ സെക്കന്‍ഡറി കോണ്ടാക്ടുകള് കണ്ടെത്തുന്നത് കേരളത്തില്‍ മാത്രമാണെന്നും ഇതൊന്നും അറിയാതെയാണ് ചിലർ വിമർശനം നടത്തുന്നതെന്നും, യാഥാര്‍ഥ്യം മനസ്സിലാക്കാൻ ചിലർ തയാറാകുന്നില്ലെന്നും മുഖ്യമന്ത്രിവ്യക്തമാക്കി.
സംസ്ഥാനത്തെ കോവിഡ് ടെസ്റ്റിനെ കുറിച്ച് പറയുകയാണെങ്കില്‍ പരിശോധന ആരംഭിച്ചത് ഒരു ടെസ്റ്റിങ് സെന്ററിലാണ്. എന്നാൽ ഇപ്പോള്‍ സര്‍ക്കാര്‍ മേഖലയില്‍ 59 ഉം സ്വകാര്യ മേഖലയില്‍ 51ഉം ടെസ്റ്റിങ് കേന്ദ്രങ്ങളുമാണ് ഉള്ളത്. ആദ്യം പിസിആര്‍ ടെസ്റ്റ് മാത്രം ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ ആന്റിബോഡി, ആന്റിജന്‍, ട്രൂനാറ്റ്, ജീന്‍ എക്‌സ്‌പേര്‍ട്ട്, ഇമ്യൂണോഅസെ തുടങ്ങിയ ടെസ്റ്റുകളും ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു കൊവിഡ് പോസിറ്റീവ് കേസിന് 44 ടെസ്റ്റുകളാണ് കേരളത്തിൽ നടത്തുന്നത്.മഹാരാഷ്ട്രയിൽ ഇത് അഞ്ചും, ഡൽഹിയിൽ 7 തവണയും, ഗുജറാത്തിൽ 11 തവണയൊക്കെയാണ് ഇത് നടത്തുന്നത്.
കേരളം ടെസ്റ്റുകളുടെ എണ്ണത്തിൽ പിറകിലാണെന്ന് പറയുന്നവർ കണക്കാക്കുന്നത് കേവലം ടെസ്റ്റുകളുടെ എണ്ണം മാത്രമാണെന്നും ഇത് ശാസ്ത്രീയമായ രീതിയല്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഒരു പോസിറ്റീവ് കേസിന് ആനുപാതികമായി എത്ര ടെസ്റ്റുകള്‍ നടത്തുന്നു എന്നതാണ് പ്രധാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ നാം കാണിച്ച കരുതലിന്റെയും ജാഗ്രതയുടെയും ഗുണഫലമാണ് രാജ്യം മുഴുവന്‍ രോഗം നാശം വിതക്കുമ്പോഴും കേരളത്തിലെ മെച്ചപ്പെട്ട സ്ഥിതിക്ക് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Content Highlights; covid updates kerala