പുതിയ വാക്‌സിന്‍ മഹാമാരിയെ ചെറുക്കുമോ?

ലോകമെമ്പാടും പടര്‍ന്ന് പിടിച്ച കൊവിഡ് മഹാമാരിയെ ചെറുക്കാനുള്ള മരുന്ന് പരീക്ഷണത്തിലാണ് രാജ്യങ്ങള്‍. ലോകത്തിന്റെ വിവിധ കോണുകളിലായി കൊവിഡ് വാക്‌സിന്‍ കണ്ടു പിടിക്കാന്‍ നൂറിലധികം പഠനങ്ങള്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം പ്രതിവര്‍ഷം ദശലക്ഷക്കണക്കിന് ജീവന്‍ രക്ഷിക്കുന്ന, മനുഷ്യന്റെ ആരോഗ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവവികാസങ്ങളില്‍ ഒന്നാണ് വാക്‌സിനേഷന്‍. അതുകൊണ്ട് തന്നെ വാക്‌സിന്‍ നിര്‍മ്മാണം തികച്ചും ഫലപ്രദമാണെങ്കില്‍ മാത്രമേ അത് മനുഷ്യരില്‍ പരീക്ഷിക്കാന്‍ അനുമതി നല്‍കൂ. അത് ഫലപ്രമാക്കണമെങ്കില്‍ വര്‍ഷങ്ങള്‍ നീണ്ട പരീക്ഷണങ്ങള്‍ നടത്തണമെന്നതുമാണ് വസ്തുത.