മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്സണല്‍ സ്റ്റാഫിന് കോവിഡ്. കാസർഗോഡ് സ്വദേശിയാണ് ഇദ്ദേഹം. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന ഇദ്ദേഹത്തിന്റെ ബന്ധുവിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ബന്ധുവിനെ ഇദ്ദേഹം സന്ദർശിച്ചിരുന്നു. ഇതാകാം രോഗം ബാധിക്കാൻ കാരണമെന്നാണ് സൂചന. ഇദ്ധേഹം ഒരു മാസമായി ക്വാറന്റീനിലായിരുന്നു. തലസ്ഥാനത്ത് ലോക്ഡൗണായതിനാല്‍ ഇദ്ദേഹത്തിന് തിരിച്ചെത്താനും സാധിച്ചിരുന്നില്ല. അത്കൊണ്ട് മന്ത്രിയും മറ്റു അംഗങ്ങളും ക്വാറന്റീനില്‍ പോകേണ്ടതില്ലെന്നാണ് അറിയുന്നത്.
Content Highlights; kadakampilly surendran personal staff possitive in corona virus