സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് തമിഴ്‌നാട്ടില്‍ നിന്നെത്തിയ ഇടുക്കി സ്വദേശി

തൊടുപുഴ: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ഇടുക്കി അയ്യപ്പന്‍ കോവില്‍ സ്വദേശി നാരായണന്‍ ആണ് മരിച്ചത് എഴുപത്തിയഞ്ച് വയസായിരുന്നു. ഇയാള്‍ക്ക് ഇന്നലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

ആരോഗ്യപ്രവര്‍ത്തകരും പോലീസും നല്‍കുന്ന വിവരമനുസരിച്ചു ഇയാളും മകനും കഴിഞ്ഞ 16-ാം തിയതിയാണ് തേനിയില്‍നിന്ന് ഇടുക്കിയിലെത്തിയത്. രഹസ്യപാതയിലൂടെ എത്തിയ ഇവര്‍ ആരും അറിയ്യാതെ താമസിക്കുകയായിരുന്നു.

സ്പെഷല്‍ ബ്രാഞ്ച് വിവരം നല്‍കിയതിനെ തുടര്‍ന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ഇവരുടെ അടുത്തെത്തിയത്. എന്നാല്‍ ഇരുവരും കോവിഡ് പരിശോധനയ്ക്ക് വിധേയരാകാന്‍ തയ്യാറായില്ല. തുടര്‍ന്ന് നിര്‍ബന്ധപൂര്‍വം സ്രവങ്ങള്‍ ശേഖരിച്ച് അയച്ച് ഇരുവരും പോസിറ്റീവാണെന്ന് കമ്ടെത്തുകയായിരുന്നു.

Content Highlight: One more Covid Death reported in Kerala