പ്ലാസ്മ തെറാപ്പി ചികിത്സയിലൂടെ കൊവിഡ് ഭേദമായ ആലപ്പുഴ സ്വദേശി മരിച്ചു. ഇന്ന് വൈകിട്ടോടെ വീട്ടിൽ വെച്ചായിരുന്നു നെടുമുടി സ്വദേശി പി വി തോമസ് മരിച്ചത്. 70 വയസ്സായിരുന്നു. കൊവിഡ് ബാധിതനായിരുന്ന ഇയാൾ ഈ മാസം 16 നാണ് രോഗം ഭേദമായത്. അര്‍ബുദ രോഗിയായിരുന്ന തോമസിന് ഹൃദയ സംബന്ധമായ അസുഖവും ഉണ്ടായിരുന്നു. അതേസമയം സംസ്ഥാനത്ത് ഇന്ന് 720 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
Content Highlights; plasma therapy patient alappuzha