ന്യൂഡല്‍ഹി: കൊറോണക്കാലത്ത് സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങള്‍ എന്ന തലക്കെട്ടോടെ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. നമസ്‌തേ ട്രംപ് മുതല്‍ രാജസ്ഥാന്‍ സര്‍ക്കാരിനെ വീഴ്ത്താനുള്ള ശ്രമങ്ങള്‍ വരെ എണ്ണമിട്ട് നിരത്തിയാണ് രാഹുല്‍ ഗാന്ധി കേന്ദ്രത്തെ വിമര്‍ശിച്ചത്. ട്വിറ്ററിലൂടെയായിരു്‌നനു അദ്ദേഹത്തിന്റെ പ്രതികരണം.
कोरोना काल में सरकार की उपलब्धियां:
● फरवरी- नमस्ते ट्रंप
● मार्च- MP में सरकार गिराई
● अप्रैल- मोमबत्ती जलवाई
● मई- सरकार की 6वीं सालगिरह
● जून- बिहार में वर्चुअल रैली
● जुलाई- राजस्थान सरकार गिराने की कोशिशइसी लिए देश कोरोना की लड़ाई में 'आत्मनिर्भर' है।
— Rahul Gandhi (@RahulGandhi) July 21, 2020
ഫെബ്രുവരിയില്‍ നമസ്‌തേ ട്രംപ്, മാര്‍ച്ചില്‍ മധ്യപ്രദേശ് സര്‍ക്കാരിനെ വീഴ്ത്തി, ഏപ്രിലില്‍ ജനങ്ങളെ കൊണ്ട് ദീപം തെളിയിച്ചു, മെയില്‍ സര്‍ക്കാരിന്റെ ആറാം വാര്‍ഷികം, ജൂലൈയില്‍ ബിഹാറില്‍ വിര്‍ച്വല്‍ റാലിയും രാജസ്ഥാന്‍ സര്‍ക്കാരിനെ വീഴ്ത്താനുള്ള ശ്രമം എന്നീ വിഷയങ്ങളാണ് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. ഇത്രയും കാരണങ്ങള്‍ കൊണ്ടാണ് രാജ്യം കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ സ്വയം പര്യാപ്തമായതെന്ന് കാണിച്ചാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്.
രാജസ്ഥാന്റെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഇതാദ്യമായാണ് രാഹുല്‍ ഗാന്ധി ബിജെപിക്കെതിരെ തിരിയുന്നത്.
Content Highlight: Rahul Gandhi slams against Central Government on Covid defense