സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

again covid death in kerala

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇന്ന് രാവിലെ മരിച്ച ആലുവ സ്വദേശി ബീവാത്തുവിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. 63 വയസ്സായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ക്യാൻസർ രോഗിയായ ബീവാത്തുവിനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരണ ശേഷം നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങളൊന്നും ഇല്ലായിരുന്നു. ഇതോടെ കൊവിഡ് ബാധിച്ച് കേരളത്തിൽ മരിച്ചവരുടെ എണ്ണം 50 ആയി. ഇന്ന് മാത്രം 5 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തത്. ബീവാത്തുവിനെ സന്ദർശിച്ച എല്ലാവരോടും നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്.

Content Highlights; again covid death in kerala