കോഴിക്കോട് വളയത്ത് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വിവാഹം നടത്തിയ ഡോക്ടർക്കെതിരെ കേസെടുത്തു. ഈ മാസം 9 നാണ് കോഴിക്കോട് ബീച്ച് ആശുപത്രിയിലെ എന്‍.ആര്‍.എച്ച്.എം മുഖേനെ താത്കാലികമായി ജോലി ചെയ്യുന്ന ഡോക്ടറുടെ വിവാഹം നടന്നത്. വിവാഹത്തിന് പിന്നാലെ ഡോക്ടർക്കും സുഹൃത്തിനും കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
ഇതേ തുടർന്നാണ് പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം പോലീസ് കേസെടുത്തത്. ഇന്നലെയാണ് ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. വിവാഹത്തില്‍ പങ്കെടുത്ത ഡോക്ടറുടെ സുഹൃത്തിന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. മൂന്ന് ദിവസങ്ങളിലായി മുന്നൂറിലധികം ആളുകളെ പങ്കെടുപ്പിച്ചാണ് വിവാഹം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ഡോക്ടറുടെ പിതാവിനെതിരെയും കേസ് എടുത്തു.
Content Highlights; case against doctor who violate covid protocol