കീം പരീക്ഷ ദിവസത്തിൽ സമൂഹ്യ അകലം പാലിക്കാതെ കൂട്ടംകൂടിയ 600 മാതാപിതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. രക്ഷിതാക്കൾ കൂട്ടംകൂടി നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം ചർച്ചയാവുന്നത്. തുടർന്ന് രക്ഷിതാക്കൾക്കെതിരെ കേസെടുക്കാൻ ഡിജിപി നിർദേശിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച ഇവർക്കെതിരെ കർശന നടപടിയിലേക്ക് നീങ്ങിയത്.
മ്യൂസിയം പൊലീസ് സ്റ്റേഷൻ പരിതിയിൽ പെടുന്ന കോട്ടൺ ഹിൽ പരീക്ഷ കേന്ദ്രത്തിൽ 300 ലധികം പേർ കൂട്ടംകൂടിയെന്നാണ് പൊലീസ് പറയുന്നത്. സെൻ്റ് മേരിസ് സ്കൂളിൻ്റെ പരീക്ഷ കേന്ദ്രത്തിലും ഏകദേശം 300 പേർ കൂട്ടംകൂടിയിരുന്നു. കണ്ടാലറിയാവുന്ന 600ഓളം പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സമൂഹ്യ അകലം പാലിക്കാതെ കൂട്ടംകൂടിയെന്ന വകുപ്പാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കീം പരീക്ഷയിൽ പങ്കെടുത്ത 5 പേർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
content highlights: case filed against parents who do not maintain social distancing at Keam exam center