തൃക്കാക്കര കരുണാലയത്തിലെ മൂന്ന് കന്യാസ്ത്രീകൾക്ക് കൊവിഡ് സ്ഥിരീകരിച്ചു

covid 19 more nuns test positive

തൃക്കാക്കര കരുണാലയത്തിലെ മൂന്ന് കന്യാസ്ത്രീകൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് മരിച്ച സിസ്റ്റർ ക്ലയറിൽ നിന്നാകാം ഇവർക്കും രോഗം ബാധിച്ചതെന്നാണ് സൂചന. ഇതോടെ കരുണാലയം ക്ലോസ്ഡ് ക്ലസ്റ്ററാക്കി. പ്രായമായവരടക്കം 140 അന്തേവാസികളാണ് കരുണാലയത്തിലുള്ളത്. മരിച്ച കന്യാസ്ത്രീയുമായി സമ്പർക്കത്തിലേർപെട്ട ആലുവ ചുണങ്ങംവേലി സെൻ്റ് മേരീസ് പ്രൊവിഡൻസിലെ 18 കന്യാസ്ത്രീകൾക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

കരുണാലയം ഉൾപെടെ ജില്ലയിലെ വയോജനങ്ങൾ താമസിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും കൊവിഡ് വ്യാപനം ഉണ്ടാകാതിരിക്കാൻ നിരീക്ഷണം കർശനമാക്കും. ഈ മാസം 15 നായിരുന്നു എറണാകുളം കാഞ്ഞൂർ എടക്കാട്ട് സ്വദേശിയായ വൈപ്പിൻ കുഴുപ്പിള്ളി എസ് ഡി കോൺവെൻ്റിലെ സിസ്റ്റർ ക്ലെയർ മരിച്ചത്. മരണ ശേഷം ജൂലൈ 17 ന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. രോഗ ഉറവിടം വ്യക്തമല്ല

Content Highlights; covid 19 more nuns test positive