കൊവിഡ് ആൻ്റിബോഡികൾ അധികസമയം പ്രതിരോധം നൽകില്ലെന്ന് പുതിയ പഠനം; രോഗം ഭേദമായാലും വീണ്ടും വെെറസ് ബാധ ഉണ്ടാകാം

Covid Antibodies Fade Rapidly, May Not Offer Lasting Immunity: Report

കൊവിഡ് ആൻ്റിബോഡികൾ അധിക സമയം പ്രതിരോധം നൽകില്ലെന്ന് പഠനം. ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിന്‍ ആണ് പഠനം പ്രസിദ്ധീകരിച്ചത്. കൊവിഡ് 19 രോഗമുക്തി നേടിയവരുടെ ആൻ്റിബോഡികൾ പുതിയ വെെറസ് ബാധയിൽ നിന്ന് അധികകാലം സംരക്ഷണം നല്‍കിയേക്കില്ലെന്നാണ് പഠനം പറയുന്നത്. കാലിഫോര്‍ണിയയിലുള്ള ഡേവിഡ് ഗെഫന്‍ സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകരാണ് ഇത് സംമ്പന്ധിച്ച് പഠനം നടത്തിയത്. 

രോഗമുക്തി നേടിയ 34 പേരുടെ രക്തസാമ്പിളുകളിൽ നടത്തിയ പരിശോധനയിലാണ് ആൻ്റിബോഡികൾ പെട്ടെന്ന് തന്നെ അപ്രത്യക്ഷമാകുന്നുവെന്ന് കണ്ടെത്തിയത്. ഐസിയുവില്‍ പ്രവേശിക്കപ്പെട്ടിട്ടില്ലാത്ത, ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമുണ്ടായിരുന്നവരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. രോഗലക്ഷണം തുടങ്ങി 37 ദിവസത്തിന് ശേഷമെടുത്ത ആൻ്റിബോഡികളിലാണ് ആദ്യ പരിശോധന നടത്തിയത്. ആൻ്റിബോഡികൾ പെട്ടെന്ന് ഇല്ലാതാകുന്നതായി പരിശോധനയിൽ കണ്ടെത്തി. രോഗ ലക്ഷണം തുടങ്ങി 86 ദിവസത്തിന് ശേഷമെടുത്ത ആൻ്റിബോഡികളിലാണ് രണ്ടാ ഘട്ട പരിശോധന നടത്തിയത്.

നേരിയ രോഗലക്ഷണങ്ങള്‍ മാത്രമുള്ള രോഗികളുടെ സാമ്പിളുകളിൽ പ്രതിരോധശേഷി നീണ്ടുനിൽക്കാത്തത് വലിയ ആശങ്ക ഉയർത്തുന്നുണ്ട്. ഭൂരിഭാഗം കൊവിഡ് രോഗികള്‍ക്കും നിലവില്‍ നേരിയ ലക്ഷണങ്ങളാണുള്ളത്. രോഗലക്ഷണം തുടങ്ങി 90 ദിവസത്തിന് ശേഷമുള്ള ആൻ്റിബോഡികളിൽ കൂടുതൽ പരീക്ഷണം നടത്താൻ ഒരുങ്ങുകയാണ് ഗവേഷകർ. 

content highlights: Covid Antibodies Fade Rapidly, May Not Offer Lasting Immunity: Report