മമ്മോദീസ ചടങ്ങിൽ ഭക്ഷണം വിളമ്പിയ ആൾക്ക് കൊവിഡ്; വെെദികർ ഉൾപ്പെടെ 80തോളം പേർ നീരിക്ഷണത്തിൽ

covid confirmed to the person served food in a baptizing ceremony in Pathanamthitta church

പത്തനംതിട്ട തോട്ടപ്പുറത്ത് മമ്മോദീസ ചടങ്ങിൽ ഭക്ഷണം വിളമ്പിയ ആൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ വെെദികർ ഉൾപ്പെടെ 80തോളം പേർ നിരീക്ഷണത്തിലായി. കഴിഞ്ഞ ഞായറാഴ്ചയാണ് തോട്ടപ്പുറം സെൻ്റ് മേരിസ് പള്ളിയിൽ മമ്മോദീസ ചടങ്ങ് നടത്തിയത്. ഇതേ ദിവസം ഉച്ചകഴിഞ്ഞാണ് ചടങ്ങിൽ പങ്കെടുത്ത ആൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 

വാര്യാപുരം സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരു സ്വകാര്യ ധനസ്ഥാപനത്തിൽ ജോലിചെയ്യുന്ന ഇയാൾ കാറ്ററിംഗുകാർക്കൊപ്പം ഭക്ഷണം വിളമ്പാൻ എത്തിയതായിരുന്നു. ഇദ്ദേഹം ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നേരത്തെ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവാവിന് കൊവിഡ് സ്ഥിരീകരിച്ചത്. ചടങ്ങിൽ പങ്കെടുത്തവരുടെ സ്രവം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. 

content highlights: covid confirmed to the person served food in a baptizing ceremony in Pathanamthitta church