ജനങ്ങൾ കൊവിഡ് മൂലം മരിച്ചു വീഴുമ്പോൾ നോക്കി നിൽക്കാൻ താൻ ഡൊണൾഡ് ട്രംപ് അല്ലെന്ന് ഉദ്ദവ് താക്കറെ

I am not Donald Trump, can’t see my people suffering: Maharashtra CM Uddhav Thackeray on Covid pandemic

കൊവിഡ് ദുരിതത്തിലേക്ക് ജനങ്ങളെ തളളി വിടാൻ തനിക്കാവില്ലെന്നും അതിന് താൻ ഡൊണൾഡ് ട്രംപ് അല്ലെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ശിവസേനയുടെ മുഖപത്രമായ സാമ്നക്കായി നൽകിയ അഭിമുഖത്തിൻ്റെ ടീസറിലാണ് ഉദ്ധവ് താക്കറെ ഇത് വ്യക്തമാക്കിയത്. ലോക്ക്ഡൗണിനെ തുടർന്ന് ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മനസിലാകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങൾ കൊവിഡ് മൂലം മരിച്ചു വീഴുമ്പോൾ നോക്കി നിൽക്കാൻ താൻ ഡൊണാൾഡ് ട്രംപ് അല്ലെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി.

മഹാരാഷ്‌ട്രയിൽ ലോക്ക്ഡൗൺ നിലനിൽക്കുന്നുണ്ടെന്നും കോവിഡ് മൂലമുളള നിയന്ത്രണങ്ങൾക്ക് ഇളവ് വരുത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവിഡിനെ നേരിടാൻ നടത്തിയ ശ്രമങ്ങളെ പ്രശംസിച്ചു കൊണ്ട് നടത്തിയ പരിപാടിയിൽ ലോകാരോഗ്യ സംഘടന, മഹാരാഷ്‌ട്രയിൽ കൊവിഡ് കേസുകൾ കുറഞ്ഞു വരുന്നതായി പരാമർശിച്ചെന്നും ഉദ്ദവ് താക്കറെ പറഞ്ഞു.

Content Highlights; I am not Donald Trump, can’t see my people suffering: Maharashtra CM Uddhav Thackeray on Covid pandemic