തിരുവനന്തപുരം ജില്ലയിൽ സംസ്ഥാന എഞ്ചിനീയറിങ് പ്രവേശന പരീക്ഷ എഴുതിയ മറ്റൊരു വിദ്യാർഥ്ഥിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ മാത്രം പ്രവേശന പരീക്ഷ എഴുതിയ മൂന്ന് വിദ്യാർത്ഥികൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ കോഴിക്കോട് ഒരു വിദ്യാര്‍ഥിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്ന് തിരുവനന്തപുരത്ത് വന്ന് പരീക്ഷ എഴുതിയ കൊല്ലം സ്വദേശിനിക്കാണ് രോഗബാധ കണ്ടെത്തിയത്.
കൈമനം മന്നം മെമ്മോറിയൽ സ്കൂളിലാണ് വിദ്യാർഥിനി പരീക്ഷ എഴുതിയത്. കുട്ടിയുടെ പിതാവിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ചയാണ് ഇവർ പോസിറ്റീവ് ആണെന്ന് വ്യക്തമായത്. കുട്ടി നിരവധി ആളുകളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്നാണ് പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ സമ്പര്‍ക്കപ്പട്ടിക വിപുലമാകാന്‍ സാധ്യതയുണ്ട്.
Content Highlights; Kollam student, who attended KEAM exam, tests positive for COVID-19