തിരുവനന്തപുരത്ത് കൊവിഡ് രോഗിയുടെ മൃതദേഹം മാനദണ്ഡങ്ങൾ പാലിക്കാതെ സംസ്കരിച്ചു; നിരവധി പേർ ചടങ്ങിൽ പങ്കെടുത്തെന്ന് റിപ്പോർട്ട്

Many people attended in the cremation of covid positive person

തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ച പുല്ലുവിള സ്വദേശിയുടെ മൃതദേഹം മാനദണ്ഡങ്ങൾ പാലിക്കാതെ സംസ്കരിച്ചെന്ന് ആരോപണം. മൃതദേഹം സംസ്കരിച്ചതിന് ശേഷമാണ് മരിച്ചയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്കാര ചടങ്ങിൽ ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെ നിരവധി പേരാണ് പങ്കെടുത്തത്. 

ജൂലെെ 15ന് സ്വന്തം വീട്ടിൽ വെച്ചാണ് ഇദ്ദേഹം മരിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. എന്നാല്‍ സാംപിള്‍ പരിശോധന കഴിഞ്ഞിട്ടും അറിയിപ്പൊന്നും ലഭിക്കാത്തതിനാല്‍ മൃതദേഹം വിട്ടു നല്‍കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. തുടർന്ന് വിട്ടു നൽകിയ മൃതദേഹം വീട്ടിൽ പൊതു ദർശനത്തിന് വെച്ച ശേഷമാണ് സംസ്കരിച്ചത്. ചടങ്ങിൽ കൊവിഡ് സുരക്ഷാ മുൻകരുതലുകളൊന്നും പാലിച്ചിരുന്നില്ല. 

ഇന്നലെ ഉച്ചയോടെയാണ് മരിച്ചയാളുടെ കൊവിഡ് പരിശോധനാ ഫലം പുറത്തുവരുന്നത്. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള കൊവിഡ് പരിശോധനഫലം എത്തിയിട്ടില്ലെന്നും അതിനാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടു സംസ്കാരം നടത്തണമെന്നും ബന്ധുക്കളോട് നിര്‍ദേശിച്ചിരുന്നുവെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറയുന്നത്. എന്നാൽ തങ്ങൾക്ക് ഇത്തരം നിർദ്ദേശങ്ങളൊന്നും കിട്ടിയിരുന്നില്ലെന്ന് ബന്ധുക്കളും ആരോപിക്കുന്നു. 

content highlights: Many people attended in the cremation of covid positive person