ആശങ്കയൊഴിയാതെ തലസ്ഥാനം; മൂന്ന് നഗരസഭ കൗൺസിലർമാർക്കും രണ്ട് പോലീസുകാർക്കും കൊവിഡ്

trivandrum corporation councilers test possitive covid 19

തിരുവനന്തപുരം നഗരസഭയിൽ കൊവിഡ് ആശങ്ക ഉയരുന്നു. നഗരസഭയിലെ നാല് കൗൺസിലർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. റാൻ്റം പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. വാർഡുകൾ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നവർക്കാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗ ഉറവിടം വ്യക്തമല്ല. അതേ സമയം വട്ടിയൂർ കാവിലെ രണ്ട് പോലീസുകാർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. നഗരത്തിലെ കൂടുതൽ പ്രദേശങ്ങളിൽ ക്ലസ്റ്ററുകൾ ഏർപെടുത്താൻ സാധ്യതയുണ്ടെന്ന് ജില്ലാ ഭരണ കൂടം അറിയിച്ചു.

Content Highlights; trivandrum corporation councilers test possitive covid 19