ലോകത്ത് കൊവിഡ് സ്ഥിരീകരിച്ചത് ഒന്നരക്കോടിയിലധികം ജനങ്ങൾക്ക്; രോഗവിമുക്തരായവർ 91 ലക്ഷം 

world covid cases update

ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം ഒന്നരക്കോടി കടന്നു. 619,410 പേരാണ്  ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 91 ലക്ഷം ആളുകൾക്ക് രോഗം ഭേദമായി. നിലവിൽ 53.6 ലക്ഷം പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇതിൽ 63,797 പേരുടെ നില ഗുരുതരമായി തുടരുന്നു. 

അമേരിക്കയിൽ രോഗം ബാധിച്ചവരുടെ എണ്ണം 40.28 ലക്ഷം ആയി. ഇവിടെ ഏഴാം ദിവസവും തുടര്‍ച്ചയായി രോഗ ബാധിതരുടെ എണ്ണം 60,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,936 പേർക്കാണ് അമേരിക്കയിൽ പുതുതായി കൊവിഡ് സ്ഥിരികരിച്ചത്. 1,112 പേര്‍ കഴിഞ്ഞ ദിവസം മാത്രം മരിച്ചു.

അമേരിക്ക കഴിഞ്ഞാൽ ഏറ്റവുമധികം കൊവിഡ് ബാധിതരുള്ള ബ്രസീലിൽ 21.66 ലക്ഷം പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 44,887 പേര്‍ക്കാണ് ഇവിടെ പുതുതായി രോഗം ബാധിച്ചത്. 1,346 പേര്‍ ഇവിടെ ഇന്നലെ മാത്രം മരണപ്പെട്ടു. രോഗബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യയിൽ 11.94 ലക്ഷം പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 28,000 പേർ മരിക്കുകയും ചെയ്തു. 

content highlights: world covid cases update