ഒരു കോൺവെന്റിലെ 13 കന്യാസ്ത്രീകൾ കൊവിഡ് ബാധിച്ച് മരിച്ചു

13 Religious Sisters Have Died From COVID-19 at a Single Convent in Michigan

കൊവിഡ് ബാധിച്ച് ഒരു കോൺവെൻ്റിലെ 13 കന്യാസ്ത്രീകൾ മരിച്ചു. അമേരിക്കയിലെ മിഷിഗണിലാണ് സംഭവം. മിഷിഗണിലെ ഫെലീഷ്യൻ സിസ്റ്റേഴ്സ് കോൺവെന്റിലെ കന്യാസ്ത്രീകളാണ് മരിച്ചത്. 69 മുതൽ 99 വയസ് വരെയുള്ള കന്യാസ്ത്രീകളാണ് ഒരു മാസത്തെ ഇടവേളയിൽ മരണപെട്ടത്.

99 വയസുള്ള സിസ്റ്റർ മേരി ലൂസിയ വോവ്സിനിയാക് ആണ് ആദ്യം കൊവിഡ് ബാധിച്ച് മരിച്ചത്. ഏപ്രിലിലായിരുന്നു ഇത്. തുടർന്ന് 12 പേർ കൂടി കോവിഡ് ബാധിച്ച് മരിക്കുകയായിരുന്നു. 12 പേരിൽ ഒരാൾ രോഗമുക്തി നേടിയ ശേഷമാണ് മരിച്ചത്. കോൺവെന്റിലുള്ള മറ്റ് 17 കന്യാസ്ത്രീകൾക്ക് കോവിഡ് സ്ഥിരീകരിച്ചെങ്കിലും ഭേദമായി. അധ്യാപകരും നഴ്സുമാരുമായി ജോലി ചെയ്തവരായിരുന്നു ഇവർ.

Content Highlights; 13 Religious Sisters Have Died From COVID-19 at a Single Convent in Michigan