ഉത്തര്‍പ്രദേശിലെ വാരാണാസിയില്‍ 30 കോവിഡ് രോഗികളെ കാണാതായി. ആരോഗ്യ വകുപ്പിൻ്റെ നിദേശ പ്രകാരം ഇവർക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു. കഴിഞ്ഞയാഴ്ച നടത്തിയ കോവിഡ് പരിശോധനയിൽ ഫലം പോസിറ്റീവായ 30 പേരെക്കുറിച്ചാണ് ഇതുവരെ ഒരു വിവരവും ലഭിക്കാത്തത്. ഫലം പോസിറ്റീവായതോടെ രോഗികളെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടത് ആരോഗ്യ വകുപ്പ് തിരിച്ചറിഞ്ഞത്. തെറ്റായ വിവരങ്ങള്‍ നല്കി ആരോഗ്യ വകുപ്പിനെ കബളിപ്പിച്ചതിന് ഇവര്‍ക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും പോലീസ് പറഞ്ഞു.
പലരും തെറ്റായ ഫോൺ നമ്പറുകളും വിലാസവുമാണ് ആരോഗ്യ വകുപ്പിന് നൽകിയത്. ചിലരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച്ഓഫുമാണ്. കുറേ ശ്രമിച്ചിട്ടും രോഗികളെ കണ്ടെത്താൻ സാധിക്കാതെ വന്നതോടെയാണ് ആരോഗ്യ വകുപ്പ് പോലീസിൻ്റെ സഹായം തേടിയത്. രോഗികൾക്ക് ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് കഠിനമായി പരിശ്രമിക്കുമ്പോഴാണ് ഇത്തരത്തിൽ ചിലർ തെറ്റായ വിവരങ്ങളും മറ്റും നൽകി കബളിപ്പിക്കുന്നതെന്ന് ജില്ലാ മജിസ്ട്രേറ്റ് കൗശല്‍രാജ് ശര്‍മ പറഞ്ഞു. ഇത് ഗുരുതരമായ പ്രശ്നമാണെന്നും ഇവർക്കെതിരം കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ധേഹം വ്യക്തമാക്കി.
Content Highlights; 30 covid positive patients are missing in varanasi uttar pradesh police trying to trace them