കഴിഞ്ഞ ദിവസം മൂന്ന് കന്യാസ്ത്രീകൾക്ക് കൊവിഡ് സ്ഥിരീകരിച്ച കാക്കനാട് കരുണാലയത്തിലെ കൂടുതൽ പേരുടെ പരിശോധനാ ഫലം കൂടി ഇന്ന് പോസിറ്റീവായി. 27 അന്തേവാസികൾ ഉൾപെടെ 30 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. കന്യാസ്ത്രീകളും ജോലിക്കാരും അന്തേവാസികളും ഉൾപെടെ 141 പേരാണ് ഉവിടെ താമസിക്കുന്നത്.
അംഗപരിമിതരും, കിടപ്പുരോഗികളും പ്രായം ചെന്നവരുമാണ് കരുണാലയത്തിൽ അന്തേവാസികളിൽ കൂടുതലും. കരുണാലയത്തിന്‍റെ ഒരു നില ഫസ്റ്റ് ലെവല്‍ ട്രീറ്റ്മെന്‍റ് സെന്‍ററാക്കി മാറ്റിയിരിക്കുകയാണ്. രോഗ ബാധിതര്‍ക്ക് ഇവിടെ തന്നെ ചികിത്സ ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സേവനം ഇതിനായി ഉപയോഗപ്പെടുത്തും.
Content Highlights; kakanad karunalayam covid cluster