ഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 45,720 പേര്‍ക്ക്. ഇതോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ടു ലക്ഷം കടന്നു. 1129 പേരാണ് ഇന്നലെ മാത്രം വൈറസ് ബാധ മൂലം മരിച്ചത്.
ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുടെ കണക്കാണ് ഇന്നലത്തേത്. മരണവും ആയിരം കടക്കുന്നത് ആദ്യം. 12,38,635 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 7,82,606 പേര്‍ രോഗ മുക്തി നേടി. 4,26,167 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 29,861 പേര്‍ ഇതുവരെ കോവിഡ് പിടിപെട്ടു മരിച്ചു.
ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത് 175ആം ദിവസമാണ് കൊവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷം കടന്നിരിക്കുന്നത്. കൊവിഡ് കേസുകള്‍ 11 ലക്ഷം കടന്നത് തിങ്കളാഴ്ചയാണ്. വെറും മൂന്ന് ദിവസം കൊണ്ടാണ് രാജ്യത്തെ കൊവിഡ് പോസിറ്റീവ് കണക്ക് 11 ലക്ഷത്തില്‍ നിന്ന് 12 ലക്ഷത്തിലേക്ക് എത്തിയത് എന്നത് വലിയ ആശങ്കയാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്. മൂന്ന് ദിവസം കൊണ്ട് വര്‍ധിച്ചത് 1,20,592 കേസുകളാണ്.
Content Highlight: Over 45,000 Coronavirus Cases, 1,129 Deaths: India’s Biggest 1-Day Jump