ചെക്യാട് ഗ്രാമ പഞ്ചായത്തിലെ ഡോക്ടറുടെ വിവാഹ പാര്‍ട്ടിയില്‍ പങ്കെടുത്ത 23 പേരുടെ കോവിഡ് ഫലം പോസിറ്റീവ്

chekkiad panchayath is at the verge of community spread says medical practitioners

വടകര ചെക്യാട് ഗ്രാമപഞ്ചായത്തിലെ ഡോക്ടറുടെ വിവാഹ പാര്‍ട്ടിയില്‍ പങ്കെടുത്ത 23 പേരുടെ കോവിഡ് ഫലം പോസിറ്റീവ്. വടകര എംപി കെ മുരളീധരൻ ഉൾപ്പെടെ പങ്കെടുത്ത ചടങ്ങിലെ 193 പേരുടെ ആന്റിജന്‍ ടെസ്റ്റാണ് കഴിഞ്ഞ ദിവസം നടത്തിയത്. ഇതിൽ 26 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സമൂഹവ്യാപനത്തിന്റെ വക്കില്‍ ചെക്യാട് എത്തിയെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ വിലയിരുത്തല്‍.

കെ മുരളീധരൻ രക്ത സാമ്പിൾ കൊവിഡ് പരിശോധനയ്ക്ക് നൽകിയ ശേഷം ഇപ്പോൾ വീട്ടിൽ നിരീക്ഷണത്തിലാണ്. വിവാഹ സത്കാരത്തിൽ പങ്കെടുത്തവരോട് സ്വയം നിരീക്ഷണത്തിൽ പോകുവാനും ആരോഗ്യ വകുപ്പുമായി ബന്ധപെടണമെന്നും ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.

Content Highlights; chekkiad panchayath is at the verge of community spread says medical practitioners