വ്യാഴാഴ്ച ചെങ്ങന്നൂരിൽ മരിച്ച 55 വയസ്സുകാരന് കൊവിഡ് സ്ഥിരീകരിച്ചു. മരണ ശേഷം നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചെങ്ങന്നൂരിൽ താമസിക്കുന്ന തെങ്കാശി സ്വദേശി ബിനൂരി ആണ് വ്യാഴാഴ്ച ശ്വാസതടസ്സത്തെ തുടർന്ന് മരിച്ചത്. ചെങ്ങന്നൂർ നഗരത്തിൽ കുട നിർമാണം നടത്തുന്ന ഇദ്ദേഹത്തിന് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ചെങ്ങന്നൂരിലെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്.
Content Highlights; covid death kerala