കൊവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹ ചടങ്ങിൽ പങ്കെടുത്തു;  മുരളീധരൻ എംപി കൊവിഡ് ടെസ്റ്റ് നടത്താൻ നിർദ്ദേശം

K Muraleedharan MP requested to take Covid-19 test

കൊവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹ ചടങ്ങിൽ പങ്കെടുത്തതിനെ തുടർന്ന്  കെ മുരളീധരന്‍ എംപി കൊവിഡ് പരിശോധന നടത്തണമെന്ന്‌ കോഴിക്കോട് ജില്ലാ കളക്ടറുടെ നിര്‍ദേശം. എന്നാൽ താൻ വിവാഹചടങ്ങിൽ പോയതിന് ശേഷം വന്ന വ്യക്തിയിൽ നിന്നാണ് ഡോക്ടർക്ക് കൊവിഡ് ബാധിച്ചതെന്നാണ് മുരളീധരൻ  പറയുന്നത്.

കഴിഞ്ഞ ദിവസം വിവാഹിതനായ കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിൻ്റെ വീട്ടിൽവെച്ചാണ് ചടങ്ങുകൾ നടത്തിയത്. ചടങ്ങിൽ കെ മുരളീധരനും പങ്കെടുത്തിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട് ഈ മാസം നാലാം തീയതി മുതല്‍ ഡോക്ടര്‍ അവധിയിലായിരുന്നു. അതിനാൽ വിവാഹ ചടങ്ങിനിടെ രോഗം ബാധിച്ചെന്നാണ് സൂചന. മുരളീധരനും  അദ്ദേഹത്തിൻ്റെ ഡ്രെെവറും കൊവിഡ് പരിശോധന നടത്തണമെന്ന് കളക്ടർ നിർദേശിച്ചിട്ടുണ്ട്. 

content highlights: K Muraleedharan MP requested to take Covid-19 test