ഇന്ത്യയില്‍ വികസിപ്പിച്ച ‘കോവാക്സിന്‍’ മനുഷ്യനിൽ പരീക്ഷിച്ചു

man recieves first dose of covaxin

ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത കൊവിഡ് പ്രതിരോധ മരുന്നായ ‘കോവാക്സിന്‍’ ദില്ലി എയിംസിൽ പരീക്ഷിച്ചു. മുപ്പതു വയസ്സുകാരനാണ് ആദ്യ ഡോസ് നൽകിയത്. രണ്ടാഴ്ചത്തെ നിരീക്ഷണത്തിനു ശേഷം രണ്ടാമത്തെ ഡോസ് നല്‍കും. ആദ്യ രണ്ട് മണിക്കൂർ ഡോക്ടർമാരുടെ പൂർണ നിരീക്ഷണത്തിലായിരിക്കും. അതിനു ശേഷം വീട്ടിലേക്ക് അയക്കുമെങ്കിലും നിരീക്ഷണത്തില്‍ തന്നെ തുടരും. ഐസിഎംആറുമായും നാഷണൽ വൈറോളജി ഇൻസ്റ്റ്യൂട്ടുമായും സഹകരിച്ച് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് ആണ് കോവാക്സിന്‍ വികസിപ്പിച്ചെടുത്തത്.

Content Highlights; man recieves first dose of covaxin