സച്ചിൻ പെെലറ്റ് ഉൾപ്പെടെയുള്ള വിമത എംഎൽഎമാർക്കെതിരെ നടപടി എടുക്കരുതെന്ന് രാജസ്ഥാൻ ഹെെക്കോടതി

Rajasthan- Verdict May Be Delayed, Team Pilot's Last-Minute Plea Accepted

രാജസ്ഥാനിലെ വിമത എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുക്കരുതെന്ന് സ്പീക്കറോട് നിർദേശിച്ച് ഹെെക്കോടതി. കേസിൽ തീർപ്പാകുന്നത് വരെ യാതൊരു അയോഗ്യതാ നടപടികളും പാടില്ലെന്ന് ചീഫ് ജസ്റ്റിസ് ഇന്ദ്രജിത്ത് മഹന്തിയുടേയും ജസ്റ്റിസ് പ്രകാശ് ഗുപ്തയുടേയും ബെഞ്ച് വിധിച്ചു. കൂറുമാറ്റ നിരോധന നിയമപ്രകാരം സ്പീക്കർ നൽകിയ കാരണം കാണിക്കൽ നോട്ടിസിനെതിരെ സച്ചിൻ പൈലറ്റും 18 വിമത എംഎൽഎമാരും നൽകിയ കേസിലാണ് കോടതി ഉത്തരവ്. 

പാർട്ടി നിർദേശങ്ങൾ അവഗണിച്ചു സച്ചിനുൾപ്പെടെയുള്ള എംഎൽഎമാർ പാർട്ടി നിയമസഭാ കക്ഷി യോഗത്തിൽനിന്നു രണ്ടുതവണ വിട്ടുനിന്നു എന്നു കാണിച്ചു ചീഫ് വിപ്പ് മഹേഷ് ജോഷിയാണ് സ്പീക്കർക്ക് പരാതി നൽകിയത്. കൂറുമാറ്റ നിയമപ്രകാരം  നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സ്പീക്കർ വിമത എംഎൽഎമാർക്കു കാരണം കാണിക്കൽ നോട്ടിസ് നൽകിയത്. മൂന്നു ദിവസത്തിനകം മറുപടി നൽകാൻ ആവശ്യപ്പെട്ടായിരുന്നു നോട്ടിസ്. ഇതിനെതിരെ സച്ചിൻ പൈലറ്റും 18 വിമത എംഎൽഎമാരും കോടതിയെ സമീപിക്കുകയായിരുന്നു. 

വിധി വരുന്നതുവരെ വിമതർക്കെതിരെ നടപടി എടുക്കരുതെന്നു ഹൈക്കോടതി സ്പീക്കറോട് നേരത്തെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഹൈക്കോടതി നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട സ്പീക്കർ ഇന്നലെ സുപ്രീം കോടതിയെ സമീപിച്ചു. എന്നാൽ വിധി പറയുന്നതിൽ നിന്ന് ഹെെക്കോടതിയെ തടയാനാകില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. സുപ്രീം കോടതിയുടെ തീരുമാനത്തിന് ഹൈക്കോടതി വിട്ടിരിക്കുന്നു എന്നാണ് ഇന്നത്തെ ഉത്തരവ് വ്യക്തമാക്കുന്നത്. സുപ്രീം കോടതിയുടെ ഉത്തരവ് വരുംവരെ സച്ചിനും കൂട്ടർക്കുമെതിരെ യാതൊരു നടപടികളും സ്വികരിക്കാൻ സ്പീക്കർക്ക് കഴിയില്ല. 

content highlights: Rajasthan- Verdict May Be Delayed, Team Pilot’s Last-Minute Plea Accepted