ഉത്തര്‍പ്രദേശ് ആരോഗ്യ മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു

Uttar Pradesh Health Minister Jai Pratap Singh Tests Positive For COVID-19, in Home Quarantine

ഉത്തർപ്രദേശ് ആരോഗ്യ മന്ത്രി ജയ് പ്രതാപ് സിങിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ഹോം ഐസോലേഷനില്‍ പ്രവേശിപ്പിച്ചു. ട്രൂനാറ്റ് പരിശോധനയിലൂടെയാണ് ജയ് പ്രതാപ് സിങിന്‍റെ കോവിഡ് ഫലം പോസിറ്റീവായത്. ട്രൂനാറ്റ് പരിശോധനക്ക് ശേഷം ലഖ്നൌവിലെ കെജിഎംയു ലാബിലേക്ക് വിദഗ്ദ പരിശോധക്കായി സാമ്പിള്‍ അയച്ചു.

രോഗ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. നടിയും ഗായികയുമായ കനിക കപൂര്‍ ഏര്‍പ്പെടുത്തിയ പാര്‍ട്ടിയില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് മന്ത്രി മാര്‍ച്ചില്‍ ക്വാറന്‍റൈനില്‍ പോയിരുന്നു. എന്നാൽ അന്ന് നെഗറ്റീവായിരുന്നെങ്കിലും ഇപ്പോള്‍ കൊവിഡ് ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല.

Content Highlights;Uttar Pradesh Health Minister Jai Pratap Singh Tests Positive For COVID-19, in Home Quarantine