ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 48,916 ആയി. 13,36,861 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 757 പേര്‍കൂടി മരിച്ചതോടെ മരണസംഖ്യ 31,358 ആയി.
Single-day spike of 48,916 positive cases & 757 deaths in India in the last 24 hours.
Total #COVID19 positive cases stand at 13,36,861 including 4,56,071 active cases, 8,49,431 cured/discharged/migrated & 31,358 deaths: Health Ministry pic.twitter.com/HPEz5soYu0
— ANI (@ANI) July 25, 2020
അതേ സമയം രാജ്യത്തെ രോഗമുക്തി നിരക്ക് 63.53 ശതമാനമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മഹാരാഷ്ട്രയില്‍ ഒന്പതിനായിരത്തിനും ആന്ധ്രപ്രദേശില്‍ എണ്ണായിരത്തിനും മുകളില്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. തമിഴ്നാട്ടില്‍ ആകെ രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിനോട് അടുക്കുകയാണ്.
അതേസമയം കോവിഡ് പ്രതിരോധ മരുന്നായ കൊവാക്സിന്റെ ആദ്യഘട്ട പരീക്ഷണം ഡല്‍ഹി എയിംസിലും ആരംഭിച്ചു. തുടക്കത്തില്‍ പാര്‍ശ്വഫലങ്ങളൊന്നുമില്ല. രണ്ടാഴ്ചത്തെ നിരീക്ഷണത്തിന് ശേഷം അടുത്ത ഡോസ് നല്‍കും. ആന്റിബോഡി ഉത്പാദിപ്പിക്കാന്‍ ചിലര്‍ക്ക് ഒരു ഡോസ് മതിയാകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നത്.
Content Highlight: 48,916 new Covid cases reported in India in 24 hours