കേരളത്തിൽ ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് സ്ഥിരീകരിച്ച് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച കോഴിക്കോട് കുറ്റിയാട് തളിയിൽ ബഷീർ ആണ് മരിച്ചത്. കാൻസർ ബാധിതനായിരുന്നു ഇദ്ദേഹം. സ്വകാര്യ ആശുപത്രിയിൽ കീമോതെറാപ്പി അടക്കമുള്ള ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ഇന്ന് രാവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതോടെ സംസ്ഥാനത്ത് ഇന്ന് മാത്രം 5 പേർ കൊവിഡ് ബാധിച്ചു മരിച്ചു.
കോട്ടയം ജില്ലയിൽ ആദ്യ കൊവിഡ് മരണം ഇന്ന് റിപ്പോർട്ട് ചെയ്തു. ചികിത്സയ്ക്കായി മെഡിക്കൽ കോളേജിൽ എത്തിയ ചുങ്കം സ്വദേശിയായ 80 കാരനാണ് മരിച്ചത്. ട്രൂനാറ്റ് പരിശോധനയിലാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. കാസർകോടും പാലക്കാടും കണ്ണൂരും കൊവിഡ് മരണങ്ങൾ സംഭവിച്ചു.
content highlights: five more deaths in Kerala