കോഴിക്കോട്: വടകര എം.പിയും കോണ്‍ഗ്രസ്സ് നേതാവുമായ കെ. മുരളീധരന് കൊവിഡ് നെഗറ്റീവെന്ന് ഔദ്യോഗിക ഫലം. തലശ്ശേരി ഗവണ്മെന്റ് ആശുപത്രി സൂപ്രണ്ട് പീയുഷ് നമ്പൂതിരിപ്പാടില്‍ നിന്നും ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായി കെ. മുരളീധരന് ഫെയ്സ് ബുക്കില്‍ കുറിച്ചു. കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതും, ഇദ്ദേഹത്തിന്റെ വിവാഹ സല്കാരത്തിന് മുരളീധരന് പോയതുമാണ് കൊവിഡ് ടെസ്റ്റ് നടത്താന്‍ കാരണം.
#കോവിഡ് ടെസ്റ്റ് റിസൾട്ട് #നെഗറ്റീവ് ആണ്.തലശ്ശേരി ഗവൺമെന്റ് ആശുപത്രി സൂപ്രണ്ട് ശ്രീ.പീയുഷ് നമ്പൂതിരിപ്പാടിൽ നിന്നും…
Gepostet von K Muraleedharan am Freitag, 24. Juli 2020
ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരമായിരു്നനു പരിശോധന. എന്നാല്‍ വിവാഹത്തിനെത്തിയ വ്യക്തിയില്‍ നിന്നാണ് വരന് കൊവിഡ് സ്ഥിരീകരിച്ചതെന്നും താന്‍ തലേ ദിവസമാണ് ചടങ്ങില്‍ പങ്കെടുത്തതെന്നും മുരളീധരന് പറഞ്ഞിരുന്നു. ഇത് വകവെക്കാതെയായിരുന്നു പരിശോധനക്കുള്ള നിര്‍ദ്ദേശം.
നുണ പ്രചാരണങ്ങള്‍ക്കെതിരെ ഒപ്പം നിന്നവര്‍ക്ക് നന്ദി അറിയിച്ചാണ് മുരളീധരന് ഫെയ്സ് ബുക്ക് പോസ്റ്റിട്ടത്. രാഷ്ട്രീയ ക്വാറന്റൈന് വിധിച്ച് നിശബ്ധനാക്കാനാണ് സര്‍ക്കാരും സിപിഎമ്മും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: K Muraleedharan MP tested negative for Covid-19