കോഴിക്കോട്ട് 3,000 മുതൽ 4,000 വരെ കൊവിഡ് രോഗികൾ ഉണ്ടായേക്കാമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. കൊവിഡ് പകരുന്ന സാഹചര്യം കണക്കിലെടുത്ത് കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ ഇനി കൊവിഡ് ചികിത്സ മാത്രമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രത്യേക പരിഗണന വേണ്ടവർക്ക് കൊവിഡ് കെയർ സെൻ്റർ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശഭരണ സ്ഥാപനങ്ങളുടെ കീഴിലായിരിക്കും ഇതിൻ്റെ പ്രവർത്തനം.
600 ഓക്സിജൻ സിലിണ്ടറുകളും 200 വെൻ്റിലേറ്ററുകളും ഒരുക്കും. ഇതിൻ്റെ ലഭ്യത ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 750 ഓക്സിജൻ സിലിണ്ടറുകളും 150 വെൻ്റിലേറ്ററുകളും നിലവിലുണ്ടെന്നും മന്ത്രി പറഞ്ഞു. 23 വെൻ്റിലേറ്ററുകൾ വാങ്ങാനുള്ള സന്നദ്ധത ജില്ലയിലെ എംഎൽഎമാർ അറിയിച്ചിട്ടുണ്ടെന്നും ആറ് വെൻ്റിലേറ്ററുകൾ പുതുതായി ലഭിച്ചെന്നും മന്ത്രി അറിയിച്ചു. കൊവിഡ് വ്യാപനം മോശമാകുന്ന സാഹചര്യത്തിലാണ് പുതിയ നടപടി.
content highlights: Kozhikode beach hospital only for covid patients