വി.എം. സുധീരന് കൊവിഡ്

Former KPCC president V.M. Sudheeran confirmed Covid positive

മുന്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന് കൊവിഡ് സ്ഥിരീകരിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു വിഎം സുധീരൻ. കഴിഞ്ഞ ദിവസം കൂടിയ കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനടുത്താണ് വിഎം സുധീരന്‍ ഇരുന്നത്. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ തുടരണമെന്നും പരിശോധന നടത്തണമെന്നും വിഎം സുധീരന്‍ ആവശ്യപ്പെട്ടു.

നിലവില്‍ സുധീരനെ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം കെപിസിസി രാഷ്ട്രീയകാര്യ സമിതിയോഗത്തിന് പിന്നാലെയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ചത്. തിരു‍വഞ്ചൂരിന് തൊട്ടടുത്തിരുന്നാണ് യോഗത്തിൽ പങ്കെടുത്തതെന്നും അതിനാൽ നിരീക്ഷണത്തിൽ പോകുകയാണെന്നും വിഎം സുധീരൻ നേരത്തെ അറിയിച്ചിരുന്നു. 

content highlights: Former KPCC president V.M. Sudheeran test covid positive