ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കും, കൊവിഡ് 19 തെരഞ്ഞെടുപ്പ് മാറ്റാനുള്ള കാരണമല്ല; സുപ്രീം കോടതി

Covid Can't Be Ground For Postponing Elections: Top Court On Bihar Polls

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ബിഹാർ തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികൾ തള്ളി സുപ്രീം കോടതി. കൊറോണ വെെറസ് പ്രതിസന്ധി തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കാനുള്ള കാരണമാല്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ഈ കാരണത്താൽ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അധികാരത്തിൽ ഇടപെടാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.

കൊവിഡ് സാഹചര്യവും ബിഹാറിൽ പലയിടത്തുമായുള്ള പ്രളയവും പരിഗണിച്ച് തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്നായിരുന്നു ഹർജി. എന്നാൽ വളരെ അപക്വമായതാണ് ഹർജിയെന്ന് സുപ്രീം കോടതി വിമർശിച്ചു. അവിനാഷ് താക്കൂർ എന്നയാളാണ് ബിഹാർ തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. എം.എൽ.എമാരും ജനങ്ങളുമെല്ലാം വലിയ ആരോഗ്യ ഭീഷണി നേരിടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അതിനാൽ തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകണമെന്നുമായിരുന്നു ഹർജിക്കാരൻ്റെ ആവശ്യം. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷന് ഇതുമായി ബന്ധപ്പെട്ട നിർദേശം നൽകാൽ സുപ്രീം കോടതിയ്ക്ക് സാധിക്കില്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. 

content highlights: Covid Can’t Be Ground For Postponing Elections: Top Court On Bihar Polls