കേരളത്തിലും കർണാടകയിലും ഐഎസ് തീവ്രവാദികളുണ്ടെന്ന് യുഎൻ റിപ്പോർട്ട് 

Significant numbers’ of ISIS terrorists in Kerala, Karnataka, says UN reports

കേരളത്തിലും കർണാടകയിലും തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൻ്റെ ശക്തമായ സാന്നിധ്യം ഉണ്ടെന്ന് യുഎൻ റിപ്പോർട്ട്. അനലിറ്റിക്കൽ സപ്പോർട്ട് ആൻഡ് ഉപരോധ നിരീക്ഷണ സംഘത്തിൻ്റെ (Analytical Support and Sanctions Monitoring Team) റിപ്പോർട്ടിലാണ് കേരളം ഉൾപ്പെടെയുള്ള ഇന്ത്യയുടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ തീവ്രവാദ സംഘടനകളുടെ സാന്നിധ്യത്തെ കുറിച്ച് പരാമർശിക്കുന്നത്. 

ഇന്ത്യയിൽ ഇസ്ലാമിക് സ്റ്റേറ്റ്, അൽ ഖ്വയ്ദ എന്നി തീവ്രവാദ സംഘടനയിലെ അംഗങ്ങള്‍ ശക്തമായി പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഇവർ ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, മ്യാൻമർ മേഖലയിൽ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും ഇവർക്ക് ഈ പ്രദേശങ്ങളിൽ 150 മുതൽ 200 വരെ അംഗങ്ങളുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 

2019 മെയ് 10ന് രൂപം കൊണ്ട ഇസ്ലാമിക് സ്റ്റേറ്റിൻ്റെ ഇന്ത്യൻ വിഭാഗത്തിന് (Hind Wilayah) 180 മുതൽ 200 വരെ അംഗങ്ങളുണ്ടെന്നാണ് റിപ്പോർട്ട് പറയുന്നത്. ഇവർക്ക് കേരളം, കർണാടക സംസ്ഥാനങ്ങളിൽ നിരവധി പ്രവർത്തകരുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ്  തീവ്രവാദ സംഘം ഇന്ത്യയിൽ ഒരു പുതിയ ‘പ്രവിശ്യ’ സ്ഥാപിച്ചതായി അവകാശപ്പെടുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

content highlights: ’Significant numbers’ of ISIS terrorists in Kerala, Karnataka, says UN reports