തിരുവനന്തപുരം: തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണിനിടയിലും സമൂഹ വ്യാപന ക്ലസ്റ്ററുകളില്‍ നിന്ന് രോഗം പടര്‍ന്നതായി റിപ്പോര്‍ട്ട്. രോഗികളുടെ എണ്ണം ശമനമില്ലാതെ തുടരുന്നതിനാല്‍ തിരുവനന്തപുരം നഗരസഭയിലെ ലോക്ക്ഡൗണ്‍ തുടരാനാണ് നിര്‍ദ്ദേശം. രോഗവ്യാപനം കണ്ടെത്തി 20 ദിവസം പിന്നിടുമ്പോഴും രോഗികളുടെ എണ്ണം കുറയാത്തതാണ് ജില്ലയില്‍ ആശങ്ക സൃഷ്ടിക്കുന്നത്.
അതേസമയം, തുടര്‍ച്ചയായി രണ്ട് ദിവസങ്ങളില്‍ സംസ്ഥാന്തത് ആെകെ കേസുകള്‍ ആയിരം കടന്നതിന് പിന്നാലെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ എന്ന ആശയം ആരോഗ്യ സംഘടന മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍, ഇന്നലെ കേസുകള്‍ കുറഞ്ഞതും, ജന ജീവിതവും പരിഗണിച്ച് തല്കാലം ലോക്ക്ഡൗണ്‍ വേണ്ടെന്ന തീരുമാനത്തിലാണ് അധികൃതര്‍. അന്നലെ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിലും ഭൂരിഭാഗം സമ്പൂര്‍ണ ലോക്കഡൗണിനെ എതിര്‍ത്തിരുന്നു.
കൊവിഡ് വ്യാപനം നിയന്ത്രണാതീതമായാല്‍ മേഖല തിരിച്ച് ലോക്ക്ഡൗണ്‍ നടപ്പാക്കാനുള്ള വിദഗ്ധ നിര്‍ദേശവും സര്‍ക്കാര്‍ പരിഗണനയിലുണ്ട്. കേരളത്തെ വിവിധ മേഖലകളായി തിരിച്ച്, ഓരോ മേഖലയും കൃത്യം ദിവസം കണക്കാക്കി അടച്ചുപൂട്ടുക എന്നതാണ് നിര്‍ദേശം. ഈ മേഖലയില്‍ നിന്ന് പുറത്തേക്കോ, അകത്തേയ്ക്കോ പ്രവേശനം കര്‍ശനനിയന്ത്രണങ്ങള്‍ക്ക് വിധേയമാകും. ഈ ആഴ്ച്ച എന്തായാലും ലോക്ക്ഡൗണ്‍ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.
Content Highlight: Triple lock down will continue in Thiruvananthapuram as Covid cases increases