കാരിമിനാറ്റിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു; ഹാക്കർമാർ ആവശ്യപ്പെട്ടത് ബിറ്റ്കോയിൻ

YouTuber CarryMinati’s channel hacked; hackers ask for bitcoin donations

ഇന്ത്യൻ യൂട്യൂബറായ കാരിമിനാറ്റിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്യപ്പെട്ടു. കാരി ഈസ് ലെെവ് എന്ന ചാനലാണ് ഹാക്ക് ചെയ്തത്. തുടർന്ന് ഹാക്ക് ചെയ്യപ്പെട്ടുവെന്നും അടിയന്തര സഹായം വേണമെന്നും കാരി ട്വിറ്ററിലൂടെ യൂട്യബിനോട് ആവശ്യപ്പെട്ടു. ഹാക്കർമാർ ചാനലിൻ്റെ സബ്സ്ക്രെെബർമാരിൽ നിന്ന് ബിറ്റ്കൊയിൻ ആവശ്യപ്പെട്ടതായി റിപ്പോർട്ട് ഉണ്ട്. കാരിമിനാറ്റിയുടെ ബീഹാര്‍ ചാരിറ്റി സ്ട്രീം വീഡിയോയിലൂടെയാണ് ഹാക്കര്‍മാര്‍ ബിറ്റ്‌കോയിന്‍ അയക്കാനുള്ള അഡ്രസ് നല്‍കിയത്.

അജയ് നാഗര്‍ എന്നാണ് കാരിമിനാറ്റിയുടെ യഥാര്‍ത്ഥ പേര്. 66.7 ലക്ഷം സബ്‌സ്‌ക്രൈബര്‍മാരാണ് ചാനലിന് ഉണ്ടായിരുന്നത്. അടുത്തിടെ ട്വിറ്ററിലുണ്ടായ ബിറ്റ് കോയിന്‍ ആക്രമണത്തിന് സമാനമാണ് കാരിമിനാറ്റിയുടെ അക്കൗണ്ടിന് നേരെയുണ്ടായത്. ഇലോണ്‍ മസ്‌ക്, ബരാക്ക് ഒബാമ, ജെഫ് ബെസോസ് പോലുള്ള പ്രമുഖരടക്കം 130 പേരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഇവിടേയും ഹാക്കർമാർ ബിറ്റ്കോയിൻ ആണ് ആവശ്യപ്പെട്ടിരുന്നത്. സംഭവത്തിൽ യൂട്യൂബ് ക്ഷമാപണം നടത്തുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ട് പിന്നീട് കാരിമിനാറ്റിയ്ക്ക് തിരികെ ലഭിച്ചു.

content highlights: YouTuber CarryMinati’s channel hacked; hackers ask for bitcoin donations