ആവശ്യപെട്ട പണം നൽകാത്തതിന് കൊവിഡ് ബാധിതരായ പിഞ്ചു കുഞ്ഞിനെ ഉൾപെടെ വഴിയിലിറക്കി വിട്ട് ആംബുലൻസ് ഡ്രൈവറുടെ ക്രൂരത. കൊല്‍ക്കത്തയിലാണ് സംഭവം. ഇത്രയും വലിയ തുക നല്‍കാനില്ലെന്നും ദയവ് ചെയ്ത് മക്കളെ ആശുപത്രിയിലെത്തിക്കണമെന്നും കുഞ്ഞിന്റെ പിതാവ് അഭ്യര്‍ത്ഥിച്ചെങ്കിലും ഡ്രൈവര്‍ കേള്‍ക്കാന്‍ തയ്യാറായില്ല. ആറ് കിലോമീറ്റർ യാത്രക്ക് 9200 രൂപയാണ് ഡ്രൈവർ ആവശ്യപെട്ടത്. എന്നാൽ നൽകാൻ പണമില്ലാതെ വന്നതോടെ കൊവിഡ് ബാധിതരായ ഒമ്പത് മാസംവും, ഒമ്പത് വയസും പ്രായമായ കുട്ടികളെയും അവരുടെ അമ്മയെയുമാണ് ആംബുലന്‍സ് ഡ്രൈവര്‍ ആശുപത്രിയിലേക്കുള്ള യാത്രമധ്യേ വഴിയില്‍ ഇറക്കി വിട്ടത്.
രണ്ട് ദിവസം മുൻപായിരുന്നു കുട്ടികൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് കൊല്‍ക്കത്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്തില്‍ ചികിത്സയിലിരുന്ന ഇവരെ ആറ് കിലോമീറ്റര്‍ അകലെയുള്ള കൊല്‍ക്കത്ത മെഡിക്കല്‍ കോളജിലേക്ക് പോകുന്നതിനായാണ് ആംബുലന്‍സ് സഹായം തേടിയത്. എന്നാൽ ഡ്രൈവർ കൂടുതൽ പണം ആവശ്യപെടുകയായിരുന്നു വെന്ന് കുട്ടികളുടെ പിതാവ് പറഞ്ഞു. മാത്രവുമല്ല മറിച്ച് ഒമ്പത് മാസം മാത്രം പ്രായമായ ഇളയ കുഞ്ഞിന് നല്‍കിയിരുന്ന ഓക്‌സിജന്‍ സപ്പോര്‍ട്ട് ഊരി മാറ്റിയ ശേഷം കുട്ടികളെയും അമ്മയെയും ആംബുലന്‍സില്‍ നിന്ന് ഇറക്കിവിടുകയായിരുന്നുവെന്നും പിതാവ് വ്യക്തമാക്കി.
വിവരം അറിഞ്ഞ ചില ഡോക്ടർമാർ സംഭവത്തിൽ ഇടപെട്ടതോടെ ഇതേ ആംബുലൻസ് ഡ്രൈവർ 2000 രൂപയ്ക്ക് കുട്ടികളെ ആശുപത്രിയിലെത്തിക്കാന്‍ വഴങ്ങുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights; ambulance driver demands rs 9200 from covid 19 patients for 6 km journey