രാജ്യത്തെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 13.50 ലക്ഷം കടന്നു. 32000 ത്തിലധികം മരണങ്ങളാണ് ഇതിനോടകം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം 50,000 ത്തിന് അടുത്താണ് പുതിയ കേസുകൾ. പ്രതിദിന മരണം 800 ന് അടുത്തെത്തി. പുതിയ കേസുകളുടെ 65.87 ശതമാനവും മഹാരാഷ്ട്ര, ആന്ധ്ര, തമിഴ്നാട്, കർണാടക, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നാണ്. മരണനിരക്ക് 2.35 ശതമാനമായി കുറഞ്ഞതോടെ ലോകത്തിലെ ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്ക് ഇന്ത്യയിലായി. രാജ്യത്തെ പ്രതിദിന പരിശോധന 4.2 ലക്ഷം കടന്നു.
ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളിലായി കോവിഡ് ബാധിച്ച് 216 പേരും തമിഴ്നാട്ടില്‍ 89 പേരും കര്‍ണാടകയില്‍ 72ഉം ആന്ധ്രാപ്രദേശില്‍ 52 ഉം പുതുച്ചേരിയില്‍ മൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്തത്. അഞ്ച് സംസ്ഥാനങ്ങളിലെ രോഗ ബാധിതരുടെ എണ്ണം 4,41,470 ആയി. 6685 ആണ് മരണസംഖ്യ. തമിഴ്നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു. 6988 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 3409 ആയി. കർണാടകയിൽ 5072 പേർക്ക് പുതിുതായി രോഗം സ്ഥിരീകരിച്ചു. ആകെ രോഗ ബാധിതരുടെ എണ്ണം 90942 ആയി. 1796 പേരാണ് മരണപെട്ടത്. ആന്ധ്രാപ്രദേശില്‍ 7813 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചു.
Content Highlights; Corona virus Cases in India