കാസർകോഡ് അഞ്ചിടത്ത് നിരേധനാജ്ഞ; വിവാഹ സത്കാരത്തിൽ പങ്കെടുത്ത 36 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു

covid to 36 people who attending kasargod wedding reception

സമ്പർക്ക രോഗികൾ വർധിച്ചതോടെ കാസർകോഡ് ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കി. അഞ്ചിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 105 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ച 105 പേരിൽ 88 പേർക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. ചെങ്കള പിലാങ്കട്ടയിൽ നടന്ന വിവാഹ സത്ക്കാരത്തിൽ പങ്കെടുത്ത 36 പേർക്കാണ് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. 7 പേർക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

വിവാഹത്തിൽ പങ്കെടുത്ത എല്ലാവരോടും നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. കൂടാതെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ വിവാഹ ചടങ്ങ് സംഘടിപ്പിച്ച വ്യക്തിക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ജില്ലാ കലക്ടർ പൊലീസിന് നിർദ്ദേശം നൽകി. മഞ്ചേശ്വരം. കുമ്പള, കാസർകോട്, ഹൊസ്ദുർഗ്, നിലേശ്വരം പോലീസ് സ്റ്റേഷൻ പരിധികളിലാണ് ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇവിടെ പൊതു ഗതാഗതം പൂർണമായും നിരോധിച്ചിട്ടുണ്ട്.

Content Highlights; covid to 36 people who attending kasargod wedding reception