ഉത്തരകൊറിയയിൽ ആദ്യ കൊവിഡ് കേസ്; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് കിം ജോങ് ഉന്‍

North Korea puts Kaesong city in lockdown over suspected COVID-19 outbreak

ഉത്തര കൊറിയയിലെ അതിർത്തി പട്ടണത്തിലെത്തിയ ഒരാൾക്ക് കോവിഡ് രോ​ഗബാധയുണ്ടെന്ന് സംശയം.
ദക്ഷിണ കൊറിയയിൽ നിന്ന് അനധികൃതമായി ഉത്തര കൊറിയയിലെത്തിയ ആൾക്കാണ് കൊവിഡ് ലക്ഷണങ്ങൾ കണ്ടത്. പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചാൽ ഉത്തര കൊറിയയിൽ ഔദ്യോ​ഗികമായി സ്ഥിരീകരിക്കുന്ന ആദ്യ കോവിഡ് കേസായിരിക്കും ഇതെന്ന് കെസിഎൻഎ അറിയിച്ചു. മുൻകരുതൽ എന്ന നിലയിൽ കിങ് ജോങ് ഉൻ അതിർത്തി ടൗണായ കെയ്സോങിൽ അടിയന്തരാവസ്ഥയും ലോക്ക് ഡൗണും പ്രഖ്യാപിച്ചു.

ജൂലൈ 19 ന് മടങ്ങിയെത്തിയ ഇയാൾ മൂന്ന് കൊല്ലം മുൻപാണ് ദക്ഷിണ കൊറിയയിലേക്ക് പോയത്. ഇയാളെ ക്വാറൻ്റൈനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊവിഡ് പോലുള്ള പകർച്ചാ വ്യാധികളെ പ്രതിരോധിക്കാനുള്ള മെഡിക്കൽ സംവിധാനങ്ങളും അപര്യാപ്തമാണെന്ന കാര്യം അധികൃതരിൽ കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഉത്തര കൊറിയയിൽ ഇതുവരെ കൊവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നാണ് അധികൃതർ അവകാശപെടുന്നത്.

കൊവിഡ് സംശയത്തെ തുടർന്ന് അടിയന്തര പ്രതിരോധ നടപടികൾ സ്വീകരിക്കാനും കേയ്സോങ് അടച്ചിടാനും കിം ജോങ് ഉൻ നിർദേശം നൽകിയിട്ടുണ്ട്. ചൈനയിൽ കൊവിഡ് വ്യാപനം രൂക്ഷമായപ്പോൾ തന്നെ രാജ്യാതിർത്തികൾ അടച്ചിടാൻ കിം നിർദേശം നൽകിയിരുന്നു. കൂടാതെ ആയിരകണക്കിന് ആളുകൾക്ക് സമ്പർക്ക വിലക്കേർപെടുത്തുകയും ചെയ്തിരുന്നു.

Content Highlights; North Korea puts Kaesong city in lockdown over suspected COVID-19 outbreak