തിരുവനന്തപുരം നഗരത്തിൽ രണ്ട് ഭിക്ഷാടകർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നഗരത്തിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന 84 യാചകരിൽ നടത്തിയ ആൻ്റിജൻ പരിശോധനയിലാണ് രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചവരെ കൊവിഡ് ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി. ബാക്കിയുള്ള 82 പേരെ സുരക്ഷിത കേന്ദ്രത്തിലേക്കും മാറ്റി. നഗരത്തിൽ അലഞ്ഞു തിരിഞ്ഞ് നടന്നിരുന്നവരിൽ ഉറവിടം അറിയാത്ത രോഗികളുണ്ടാകുന്നത് വലിയ ആശങ്കയാണുണ്ടാക്കുന്നത്.
Content Highlights; two beggers in trivandrum test possitive for covid