ആയുർവേദ മരുന്ന് കഴിച്ച് കൊവിഡ് ഭേദമായെന്ന് വിശാൽ; ആശയക്കുഴപ്പത്തിൽ ആരാധകർ

Vishal recover from coronavirus symptoms

തെന്നിന്ത്യൻ സിനിമാ താരം വിശാലിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നതായി റിപ്പോർട്ട്. താരം ട്വിറ്ററിൽ പങ്കുവെച്ച വിവരങ്ങളെ തുടർന്നാണ് കൊവിഡ് ചികിത്സയിലായിരുന്നുവെന്ന വാർത്തകൾ പുറത്ത് വന്നത്. വിശാലിൻ്റെ പിതാവിന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ തനിക്കും മാനേജർക്കും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും ജലദോഷം, ചുമ, പനി തുടങ്ങീ ലക്ഷണങ്ങൾ അനുഭവപെട്ടിരുന്നുവെന്നും ആയുർവേദ മരുന്നുകൾ കഴിച്ച് ഒരാഴ്ച കൊണ്ട് ആരോഗ്യ പ്രശ്നങ്ങൾ മാറി ആരോഗ്യം വീണ്ടെടുക്കാൻ സാധിച്ചു എന്നുമാണ് വിശാൽ ട്വിറ്ററിൽ വ്യക്തമാക്കിയത്.

എന്നാൽ വിശാലിൻ്റെ പോസ്റ്റിനു താഴെ ചിലർ സംശയവുമായി രംഗത്തെത്തി. വിശാലിന് കൊവിഡ് ബാധിച്ചിരുന്നോ എന്ന ചോദ്യമാണ് സിനിമാ മേഖലയിൽ നിന്നും പുറത്തു നിന്നും ഉയരുന്നത്. കൊവിഡിനെതിരെ ആയുർവേദ മരുന്ന് ഫല പ്രദമാണെന്ന് ഇതുവരെ സ്ഥിരീകരിക്കപെട്ടിട്ടില്ല. കൊവിഡ് പോസിറ്റീവായവർക്ക് ഇത്തരം മരുന്നുകൾ ഇതുവരെ നൽകിയിട്ടുമില്ല. ഈ സാഹചര്യത്തിലാണ് ആയുർവേദ മരുന്ന് കഴിച്ച് ആരോഗ്യം വീണ്ടെടുത്തുവെന്ന അവകാശ വാദവുമായി വിശാൽ രംഗത്തെത്തിയിരിക്കുന്നത്.

Content Highlights; Vishal recover from coronavirus symptoms