ചൈനയിൽ ആശങ്കയേറുന്നു; പുതിയ 61 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു

china records highest surge in corona virus cases since april

തിങ്കളാഴ്ച ചൈനയിൽ 61 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഏപ്രിൽ മാസത്തിന് ശേഷം രാജ്യത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. 61 കേസുകളിൽ 57 എണ്ണവും സമ്പർക്കത്തിലൂടെയാണ്. പുറത്തു നിന്നെത്തിയ നാല് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ റിപ്പോർട്ട് ചെയ്ത 57 സമ്പർക്ക കേസുകളിൽ ഭൂരിഭാഗവും ഷിൻജിയാങ് പ്രവിശ്യയിലാണ്.

വടക്ക് കിഴക്കൻ പ്രവിശ്യയായ ലിയാഉന്നിങിൽ 14 പ്രാദേശിക സമ്പർക്ക കേസുകൾ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉത്തര കൊറിയൻ അതിർത്തി പ്രവിശ്യയായ ജിലിനിൽ രണ്ട് കേസുകളും റിപ്പോർട്ട് ചെയ്തു. മേയ് മാസത്തിന് ശേഷം ആദ്യമായാണിവിടെ കൊവിഡ് റിപ്പോർട്ട് ചെയ്യുന്നത്. ഏപ്രിൽ 14 ന് 89 കേസുകളാണ് ചൈനയിൽ റിപ്പോർട്ട് ചെയ്തത്. അതിന് ശേഷം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണ് തിങ്കളാഴ്ചത്തേത്.

Content Highlights; china records highest surge in corona virus cases since april