രാജ്യത്ത് കൊവിഡ് കേസുകൾ 14 ലക്ഷം കടന്നു

covid cases in india to reach 14 lakh

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 14 ലക്ഷം കടന്നു. അര ലക്ഷത്തോളം കേസുകളാണ് നിലവിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇന്നലെ മാത്രം 48000 ത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രക്ക് പുറമേ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും കൊവിഡ് പടർന്നു പിടിക്കുകയാണ്. ആന്ധ്രപ്രദേശ്, തമിഴ്നാട്, ക൪ണാടക എന്നിവിടങ്ങളിൽ കൊവിഡ് പട൪ന്ന് പിടിക്കുന്നത് തുടരുകയാണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 14 ലക്ഷത്തിലധികമായി. 700 ഓളം മരണങ്ങളാണ് ഇന്നലെ റിപ്പോ൪ട്ട് ചെയ്തത്. മരണ നിരക്ക് കുറവാണെങ്കിലും ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ റിപ്പോ൪ട്ട് ചെയ്ത ആറാമത്തെ രാജ്യമായി ഇന്ത്യ മാറി.

കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇന്ന് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ലോക്ഡൌൺ മൂന്നാംഘട്ട ഇളവുകളെ കുറിച്ചുള്ള കാര്യങ്ങളും ഇന്ന് ചർച്ച ചെയ്യുന്നതായിരിക്കും. കൂടാതെ പരിശോധനകൾ കൂട്ടുന്നതിൻ്റെ ഭാഗമായി രാജ്യത്ത് മൂന്ന് ഐസിഎംആർ ലാബുകൾ കൂടി ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറര ലക്ഷം കടന്നിരിക്കുകയാണ്. ലോകത്താകെ 16376000 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അമേരിക്ക, ബ്രസീൽ, ബ്രിട്ടൺ, ഇറ്റലി, മെക്സിക്കോ എന്നിവയാണ് ഇന്ത്യയേക്കാൾ കൂടുതൽ മരണങ്ങൾ റിപ്പോ൪ട്ട് ചെയ്ത രാജ്യങ്ങൾ.

Content Highlights; covid cases in india to reach 14 lakh